ഹയര്‍ സെക്കണ്ടറി നിയമന മാര്‍ഗ്ഗരേഖ റദ്ദാക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് കെ എസ് ടി എ ഹയര്‍ സെക്കണ്ടറി ഡയറക്ടരേറ്റ് 03-08-2013 ന് ഉപരോധിക്കുന്നു.... കെ എസ് ടി എ യില്‍ അണിചേരൂ,പൊതുവിദ്യാഭ്യാസത്തെ രക്ഷിക്കൂ.... ..

Sunday, 12 June 2011





തീരുമാനം പിന്‍വലിക്കണം
Posted on: 12 Jun 2011


ചിറ്റൂര്‍: വിദ്യാഭ്യാസമേഖലയില്‍ സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് കെ.എസ്.ടി.എ. ചിറ്റൂര്‍ ഉപജില്ലാപഠനക്ലാസ് ആവശ്യപ്പെട്ടു. കെ.എസ്.കെ.ടി.യു. ജില്ലാകമ്മറ്റിയംഗം എസ്. രാജന്‍ ഉദ്ഘാടനംചെയ്തു. എം. മോഹനന്‍ അധ്യക്ഷനായി. സി. മോഹനന്‍, പി. സുമംഗല, ജി. ജയകുമാര്‍, ബി. പരമേശ്വരന്‍, എം.കെ. നൗഷാദലി, എ. ഉമ്മര്‍ഫറൂഖ്, ടി. രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Thursday, 19 May 2011


Recognition to service organizations of Teachers - conducting of Referendum -Orders issued 

Sunday, 13 February 2011



സെന്‍സസിന്റെ പേരില്‍ പഠനം തടസ്സപ്പെടുത്തരുത് -കെ.എസ്.ടി.എ.



കോഴിക്കോട്: സെന്‍സസിന്റെ പേരില്‍ സ്‌കൂളുകളിലെ പഠനവും പരീക്ഷയും തടസ്സപ്പെടുത്തരുതെന്ന് കെ.എസ്.ടി.എ. സംസ്ഥാനസമ്മേളനം ആവശ്യപ്പെട്ടു. പൊതുവിദ്യാഭ്യാസം തകര്‍ക്കുന്ന നിലപാടില്‍നിന്ന് സെന്‍സസ് വകുപ്പ് പിന്മാറണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

ഫിബ്രവരി, മാര്‍ച്ച് മാസം സ്‌കൂള്‍പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് കാലമാണ്. ഈ സമയത്ത് അധ്യാപകര്‍ വിട്ടുനില്‍ക്കുന്നത് സ്‌കൂളുകളില്‍ പ്രതിസന്ധി സൃഷ്ടിക്കും. സെന്‍സസ് ജോലിക്ക് നിയോഗിക്കപ്പെട്ടവരില്‍ ഭൂരിപക്ഷവും അധ്യാപകരാണ്. ഇത് സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചിടുന്ന അവസ്ഥയുണ്ടാക്കും. അണ്‍എയ്ഡഡ്, ഐ.സി.എസ്.ഇ., സി.ബി.എസ്.ഇ. സ്‌കൂളുകള്‍ നിര്‍ബാധം പ്രവര്‍ത്തിക്കുകയും ചെയ്യും. ഈ ഗുരുതരസാഹചര്യം സെന്‍സസ് വകുപ്പ് പരിഗണിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പള പരിഷ്‌കരണം നടപ്പാക്കിയ എല്‍.ഡി.എഫ്. സര്‍ക്കാറിനെ സമ്മേളനം അഭിനന്ദിച്ചു. ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ കവര്‍ന്ന പാരമ്പര്യമാണ് യു.ഡി.എഫിനുള്ളത്. നിയമനനിരോധനം നടത്തിയും സ്‌കൂളുകള്‍ അടച്ചുപൂട്ടിയും പൊതുവിദ്യാഭ്യാസം തകര്‍ക്കാനാണ് അവര്‍ ശ്രമിച്ചത്. എന്നാല്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധ്യാപകസമൂഹത്തോട് നീതികാട്ടി. ശമ്പളപരിഷ്‌കരണ റിപ്പോര്‍ട്ടില്‍ ചില പോരായ്മകള്‍ കടന്നുകൂടിയിട്ടുണ്ട്. പാര്‍ട്ട്‌ടൈം അധ്യാപകര്‍, പ്രൈമറി ടീച്ചര്‍, ഹൈസ്‌കൂള്‍ അധ്യാപകര്‍, ഹയര്‍സെക്കന്‍ഡറി-വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ജൂനിയര്‍-സീനിയര്‍ അധ്യാപകര്‍, ഡയറ്റ്, എസ്.സി.ഇ.ആര്‍.ടി. അധ്യാപകര്‍ എന്നിവരുടെ എന്‍ട്രി സ്‌കെയിലുകള്‍ക്ക് ഇതരമേഖലയുമായി ഉണ്ടായിരുന്ന തുല്യത നഷ്ടപ്പെട്ടിട്ടുണ്ട്. ഇത് പരിഹരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

sI.Fk.v-Sn-.F. kw-kv-Ym-\ {]kn-Uâm-bn-
sI F³- kp-Ip-amcs\bpw- P\dð- sk{I«dn-bm-bn-
Fw- jm-Plm-s\bpw- kw-kv-Ym-\ kt½f\w- 

sXcsªSp-¯p.- sI Pn- _m-_p-hm-Wv- {SjdÀ.-