തീരുമാനം പിന്‍വലിക്കണം
Posted on: 12 Jun 2011
ചിറ്റൂര്‍: വിദ്യാഭ്യാസമേഖലയില്‍ സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് കെ.എസ്.ടി.എ. ചിറ്റൂര്‍ ഉപജില്ലാപഠനക്ലാസ് ആവശ്യപ്പെട്ടു. കെ.എസ്.കെ.ടി.യു. ജില്ലാകമ്മറ്റിയംഗം എസ്. രാജന്‍ ഉദ്ഘാടനംചെയ്തു. എം. മോഹനന്‍ അധ്യക്ഷനായി. സി. മോഹനന്‍, പി. സുമംഗല, ജി. ജയകുമാര്‍, ബി. പരമേശ്വരന്‍, എം.കെ. നൗഷാദലി, എ. ഉമ്മര്‍ഫറൂഖ്, ടി. രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.